National
ബംഗളൂരു: കോണ്ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. ഇൻകം ടാക്സ് ജോയിന്റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെയാണ് ചോദ്യം ചെയ്തത്.
സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്തേക്കും. ശനിയാഴ്ച രാത്രി വൈകിയും കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ പരിശോധന നടന്നിരുന്നു. അതേസമയം സി.ജെ. റോയ്യുടെ സംസ്കാരം ഇന്ന് നടക്കും.
രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ മൃതദേഹം ബണ്ണാർഘട്ടയിലെ റോയ്യുടെ ഉടമസ്ഥതയിലുള്ള റിസോർട്ടായ നേച്ചേഴ്സ് ലക്ഷ്വറിയിൽ പൊതുദർശനത്തിന് വയ്ക്കും. 2.30ന് കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കാരശുശ്രൂഷകൾക്ക് ശേഷം നാലോടെയാണ് സംസ്കാരം.
National
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. റോയ്യുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
വെസ്റ്റ് സോൺ ജോയിന്റ് പോലീസ് കമ്മീഷണർ സി. വംശി കൃഷ്ണയ്ക്കാണ് എസ്ഐടിയുടെ ചുമതല. സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലോകേഷ് ജഗൽസാറാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.
ഇന്ന് ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കുമെന്നാണ് റിപ്പോർട്ടുകൾ. റോയ് ജീവനൊടുക്കാൻ കാരണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദം ആണെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇതുസംബന്ധിച്ച് സഹോദരൻ സി.ജെ. ബാബു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, എല്ലാ നിയമങ്ങളും പാലിച്ചാണ് റെയ്ഡ് നടന്നതെന്ന് ഉദ്യോഗസ്ഥര് അവകാശപ്പെടുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് റോയിയുടെ മൊഴിയെടുപ്പ് ഉള്പ്പെടെയുള്ള നടപടികള് സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തില് വ്യാഴാഴ്ച പൂര്ത്തിയാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
National
കൊച്ചി: ബംഗളൂരുവിലെ ഓഫീസില് ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നതിനിടെ വ്യവസായി സി.ജെ. റോയ് സ്വന്തം തോക്കില്നിന്നു വെടിയുതിര്ത്തു മരിച്ചതിൽ രൂക്ഷവിമർശനമേറ്റ് ആദായനികുതിവകുപ്പ് കൊച്ചി യൂണിറ്റ്. കൊച്ചിയിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും ചോദ്യം ചെയ്യലുമെല്ലാം.
മരണവിവരം പുറത്തുവന്നതിനു പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരെ സി.ജെ. റോയ്യുടെ സഹോദരനും കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ലീഗല് അഡ്വൈസറും രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും ആദായ നികുതി ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷവിമർശനമാണ് ഉയരുന്നത്. അതേസമയം, തങ്ങൾക്കു മരണത്തിൽ പങ്കില്ലെന്നും സമ്മർദം ചെലുത്തിയില്ലെന്നുമാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ വാദം.
ആദായനികുതി വകുപ്പ് അഡീഷണല് കമ്മിഷണര് കൃഷ്ണപ്രസാദില്നിന്നു സി.ജെ. റോയ് വലിയ സമ്മര്ദം നേരിട്ടിരുന്നു എന്നാണ് സഹോദരന് സി.ജെ. ബാബുവിന്റെ ആരോപണം. കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തില്നിന്നെത്തിയ ആദായ നികുതി വകുപ്പ് സംഘം റോയിയുടെ ബംഗളൂരു അശോക് നഗറിലെ ലാങ്ഫോര്ഡ് ടൗണിലുള്ള കോണ്ഫിഡന്റ് ഗ്രൂപ്പ് ഓഫീസില് റെയ്ഡ് നടത്തുകയാണ്. മരണത്തിന് ഉത്തരവാദി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് എന്നു തന്നെയാണ് കോണ്ഫിഡന്റ് ഗ്രൂപ്പിൻഫറെ ലീഗല് അഡൈ്വസര് പ്രകാശിന്റെയും ആരോപണം. ഐടി ഉദ്യോഗസ്ഥര് നിരന്തരമായി സമ്മർദം ചെലുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
ശിവകുമാറും രംഗത്ത്
കര്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും നിലവില് ആദായ നികുതി വകുപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ സമ്മര്ദത്തിന് ഇരയാണ് സി.ജെ റോയ്. ഇത്തരം സമ്മര്ദങ്ങളെ അപലപിക്കുന്നു. അധിക്ഷേപത്തിന്റെ ഇരയാണ് അദ്ദേഹം. കുറ്റമറ്റ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്നാണ് ഡി.കെ. ശിവകുമാര് മാധ്യമങ്ങളോടു പ്രതികരിച്ചത്.
ഉദ്യോഗസ്ഥ വീഴ്ചയോ?
ഇതിനിടെ, ഒരു സര്ക്കാര് അന്വേഷണ ഏജന്സിയുടെ പരിശോധന നടക്കുമ്പോള് സി.ജെ റോയ് വെടിയുതിര്ത്ത് മരിച്ചത് മറ്റ് പല ചര്ച്ചകളിലേക്കും നീങ്ങുകയാണ്. മൂന്നു ദിവസമായി റോയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുകയാണ്. കംപ്യൂട്ടറും രേഖകളും പിടിച്ചെടുത്ത ഉദ്യോഗസ്ഥര് ഓഫീസിന്റെ പ്രവര്ത്തനം നിര്ത്തിവയ്പ്പിച്ചിരുന്നു. രേഖകള് എടുക്കാനായി മുകള് നിലയിലേക്ക് പോയ റോയ് നെഞ്ചില് വെടിയുതിര്ത്താണ് ജീവനനൊടുക്കിയത്. ഒരു റെയ്ഡ് നടക്കുമ്പോള് ആ ഓഫീസിന്റെ മുതലാളിയും തൊഴിലാളികളും ഓഫീസ് കെട്ടിടവും പൂര്ണമായും അന്വേഷണ ഏജന്സിയുടെ നിയന്ത്രണത്തില് ആയിരിക്കുമെന്നതാണ് രീതി.
ഉത്തരവാദിത്വം ഏജൻസിക്ക്
റെയ്ഡിനിടെ തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്യുക എന്നതു ഗുരുതരമായ സുരക്ഷവീഴ്ചയാണ്. പ്രതി ആയാലും അല്ലെങ്കിലും ഒരാള് സര്ക്കാര് അന്വേഷണ ഏജന്സിയുടെ നിയന്ത്രണത്തില് ആയിരിക്കുമ്പോള് അയാളുടെ പൂര്ണ ഉത്തരവാദിത്വവും ആ അന്വേഷണ ഏജന്സിക്കാണ്. കോണ്ഫിഡന്സ് ഗ്രൂപ്പിന്റെ ഓരോ ഓഫീസുകളിലും ആദായനികുതി വകുപ്പ് നിരന്തരമായി റെയ്ഡ് നടത്തിയിട്ടുണ്ട്.
ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനിടെ ഉണ്ടായ സമ്മര്ദങ്ങളും മാനസിക പീഡനങ്ങളെയും മൂലമാണ് സി.ജെ റോയ് ഇങ്ങനൊരു തീരുമാനം എടുക്കാന് കാരണമായതെങ്കില് അതു മനുഷ്യാവകാശ ലംഘനമാണെന്നാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യക്തികളെ തളർത്തുന്ന രീതിയിലുള്ള തുടര്ച്ചയായുള്ള ചോദ്യം ചെയ്യലുകളും ഭീഷണിപ്പെടുത്തലുകളും സമ്മര്ദങ്ങളും മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ വരുമെന്നും പറയുന്നു. അതുകൊണ്ട് ഇക്കാര്യങ്ങളും അന്വേഷണ പരിധിയിൽ വന്നേക്കും.
Kerala
തിരുവനന്തപുരം: ട്രഷറിയിൽനിന്ന് നേരിട്ടും ബാങ്ക് മുഖേനയും പെൻഷൻ കൈപ്പറ്റുന്ന സംസ്ഥാന പെൻഷൻകാർ 2025-26 സാമ്പത്തിക വർഷത്തെ പെൻഷനിൽനിന്ന് നിയമപ്രകാരം കുറവ് വരുത്തേണ്ടതായ ആദായ നികുതി സംബന്ധിച്ച ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് ഇതുവരെ സമർപ്പിക്കാത്തവരും റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കേണ്ടവരും 25ന് മുൻപായി ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കണം.
pension.treasury<\@>kerala.gov.in എന്ന ഇമെയിൽ ഐഡിയിൽ സ്റ്റേറ്റ്മെന്റ് സ്കാൻ ചെയ്ത് അയയ്ക്കുകയോ https://pension.treasury.kerala.gov.in എന്ന ട്രഷറി 2026 പോർട്ടലിൽ അപ്ലോഡ് ചെയ്യുകയോ വേണം. നിർദേശിച്ച തീയതിക്കകം സ്റ്റേറ്റ്മെന്റ് സമർപ്പിക്കാത്ത പക്ഷം, 2025-26 സാമ്പത്തിക വർഷത്തെ ആദായനികുതി (New Regime പ്രകാരം) ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തുല്യ ഗഡുക്കളായി ഈടാക്കുന്നതായിരിക്കും.
ഇതോടൊപ്പം, ഇതുവരെ പെൻഷനേഴ്സ് ഡാറ്റാ ഷീറ്റ് ട്രഷറികളിൽ സമർപ്പിക്കാത്ത പെൻഷൻകാർ എത്രയും വേഗം സമർപ്പിക്കണമെന്നും അറിയിച്ചു. വാർഷിക മസ്റ്ററിംഗ് ഇതുവരെ നടത്താത്ത പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും തുടർപെൻഷൻ ലഭിക്കുന്നതിനായി സമീപ ട്രഷറികളിൽ നേരിട്ട് ഹാജരായോ Life Jeevan Pramaan ആപ്പ്/പോർട്ടൽ വഴി സർട്ടിഫിക്കറ്റ് സമർപ്പിച്ചോ മസ്റ്ററിംഗ് പൂർത്തിയാക്കണം. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം പെൻഷൻ താത്കാലികമായി നിർത്തിവയ്ക്കുന്നതായിരിക്കുമെന്നും ട്രഷറി വകുപ്പ് അറിയിച്ചു.
Kerala
പത്തനംതിട്ട: ജിഎസ്ടി ഉദ്യോഗസ്ഥര് ചമഞ്ഞ് കേരളത്തില് വന് തട്ടിപ്പ് നടത്തി വന്ന സംഘം പത്തനംതിട്ടയില് അറസ്റ്റില്. കോഴഞ്ചേരി മാലക്കര ബിജോ ഭവനില് ബിജോ മാത്യു (35), തിരുവനന്തപുരം ചെറുവക്കല് പേപ്പര് മില് റോഡില് ആര്ക്ക് ഓഫ് ഫേവർ ആർ.എ. ഇമ്മാനുവേൽ (42), തിരുവനന്തപുരം മെഡിക്കല് കോളജ് ശ്രീമൂലം റോഡില് കൊടാക്കേരില് ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് അറസ്റ്റിലായത്.
ജിഎസ്ടി വകുപ്പില് നിന്നും റെയ്ഡ് നടത്തിയതും ലൈസന്സ് റദ്ദായതുമായ സ്ഥാപനങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തിയാണ് സംഘം തട്ടിപ്പ് നടത്തി വന്നതെന്ന് പറയുന്നു. വിവര ശേഖരണം നടത്തിയ സ്ഥാപനങ്ങളില് ജിഎസ്ടിയിലെ ഇന്റലിജന്സ് സ്ക്വാഡിലെ ഉയര്ന്ന ഉദ്യോഗസ്ഥനാണ് താനെന്നും ജിഎസ്ടി, ഇഡി, ഇന്കം ടാക്സ് എന്നിവ സംബന്ധിച്ച പ്രശ്നങ്ങള് ഉണ്ടെങ്കില് തനിക്കു സഹായിക്കാന് സാധിക്കുമെന്നും പറഞ്ഞു ബിജോ മാത്യു അവരുടെ വിശ്വാസം നേടും.
പിന്നീട് ജിഎസ്ടി ഇന്റലിജന്സിന്റെ ചാര്ജ് ഉള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ഇമ്മാനുവല് എന്നയാളെയും ജിഎസ്ടി കമ്മീഷണറായി ഡെന്നിസ് ജേക്കബ് എന്നയാളെയും അവതരിപ്പിക്കുന്നു. തുടര്ന്ന് സ്ഥാപന ഉടമകളില് നിന്നും പണം കൈക്കലാക്കുകയും ചെയ്യുകയാണ് രീതി.
ഇത്തരത്തില് കോഴഞ്ചേരിയിലെ ഒരു ബേക്കറിയിൽ എത്തിയ ബിജോ മാത്യു ജിഎസ്ടി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയപ്പോള് ബേക്കറി ഉടമയ്ക്ക് സംശയം തോന്നി വകുപ്പിലെ ഇന്റലിജന്സ് ഡെപ്യൂട്ടി കമ്മീഷണറെ വിവരം അറിയിക്കുകയയായിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിന്റെ തട്ടിപ്പ് പുറത്തുവരുന്നത്.
ഉന്നത ഉദ്യോഗസ്ഥരെയും നേതാക്കളെയും പരിചയമുണ്ടെന്നു പറഞ്ഞും അവരോടോത്തുള്ള ചിത്രങ്ങള് കാണിച്ചുമാണ് ആളുകളില് വിശ്വാസം ജനിപ്പിക്കുന്നത്. ഇത്തരത്തില് പത്തനംതിട്ട ജില്ലയില് മറ്റൊരു ബേക്കറി ഉടമയില് നിന്നും 15 ലക്ഷം രൂപയും ആശുപത്രി ഉടമയില് നിന്നും 17 ലക്ഷം രൂപയും മറ്റൊരു ബേക്കറി-ക്വാറി ഉടമയില് നിന്നും അഞ്ച് ലക്ഷവും ഫര്ണീച്ചര് കട ഉടമയില് നിന്നും ഏഴു ലക്ഷവും കാഞ്ഞങ്ങാടുള്ള കമ്പനിയില്നിന്നും 45 ലക്ഷവും സംഘം തട്ടിയെടുത്തതായി പോലിസിന്റെ പ്രാഥമിക അന്വേഷണത്തില് കണ്ടെത്തി.
സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ആളുകളെ സംഘം തട്ടിപ്പിനിരയാക്കിയതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ബിജോ മാത്യുവിനെതിരേ 2018-ല് ആള് മാറാട്ടംനടത്തി പണം തട്ടാല് ശ്രമിച്ചതിനു ആറന്മുള പോലീസ് സ്റ്റേഷനിലും വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞു പണം തട്ടിച്ചതിനു അടൂര് പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര് ചെയ്തിരുന്നു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്.ആനന്ദിന്റെ നിര്ദ്ദേശത്തെ തുടര്ന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജി. അനീഷ്, എസ്ഐ അരുണ്കുമാര്, എഎസ്ഐ എൻ. സന്തോഷ്, സീനിയര് സിപിഒ റോബി ഐസക് എന്നിവർ ചേര്ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതല് ആളുകള്ക്ക് കുറ്റകൃത്യത്തില് പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
International
മസ്കറ്റ്: ഒമാൻ ആദായ നികുതി (ഇൻകം ടാക്സ്) ഏർപ്പെടുത്തുന്ന ആദ്യ ഗൾഫ് രാജ്യമായി. 2028 മുതലാകും ആദായ നികുതി ഈടാക്കൽ പ്രാബല്യത്തിൽ വരുക. അഞ്ചു ശതമാനം നികുതിയാണ് ഏർപ്പെടുത്തുക. 42,000 റിയാലിനു (1,09,000 ഡോളർ) മുകളിൽ വാർഷിക വരുമാനമുള്ളവരെയാണ് പുതിയ നികുതി ബാധിക്കുക.
ഇത് ഏറ്റവും ഉയർന്ന വരുമാനക്കാരായ ഒരു ശതമാനം പേരെയാണ് ബാധിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഒമാനി വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ബ്ലൂംബെർഗാണ് റിപ്പോർട്ട് ചെയ്തത്.
എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം സാമൂഹിക ചെലവുകൾ കുറയാതെ നോക്കുകയുമാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് സാന്പത്തിക മന്ത്രി സെയ്ദ് ബിൻ മുഹമ്മദ് അൽസഖ്രി പറഞ്ഞു.
ആറ് രാഷ്ട്രങ്ങളുടെ ഗൾഫ് കോർപറേഷൻ കൗണ്സിലിലെ (ജിസിസി) ഒരു രാജ്യവും ആദായനികുതി ഈടാക്കാത്ത സാഹചര്യത്തിലാണ് ഈ മേഖലയിൽ ഒമാൻ മാറ്റമുണ്ടാക്കിയത്. വർഷങ്ങളായി തുടരുന്ന നികുതിരഹിത നയം ഉയർന്ന ശന്പളം തേടുന്ന വിദേശ തൊഴിലാളികളെ ഈ മേഖലയിലേക്ക് ആകർഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒമാന്റെ പുതിയ തീരുമാനം പ്രാധാന്യമുള്ളതാണ്.
മിക്ക ജിസിസി രാജ്യങ്ങൾക്കും ശക്തമായ സാന്പത്തിക സ്ഥിതിയുണ്ടെങ്കിലും സൗദി അറേബ്യയും ബഹ്റൈനും ഈ വർഷം കമ്മി നേരിടേണ്ടിവരുമെന്നാണ് കരുതുന്നത്. ഫോസിൽ ഇന്ധനങ്ങൾക്കുള്ള ആഗോള ആവശ്യം കുറയുന്നതിനാൽ ഈ രാജ്യങ്ങൾക്ക് ആദായനികുതി ഈടാക്കൽ ആവശ്യമായി വന്നേക്കാം എന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് പറഞ്ഞു.
മറ്റ് ഗൾഫ് രാജ്യങ്ങളെപ്പോലെ എണ്ണവരുമാനത്തിലുള്ള ആശ്രയത്വം കുറയ്ക്കുന്നതിനായി ഒമാനും പരിഷ്കാരങ്ങൾ പിന്തുടരുകയാണ്. സന്പദ്വ്യവസ്ഥയ്ക്ക് മറ്റു വരുമാന സ്രോതസുകൾ നേടുന്നതിനായി കഴിഞ്ഞ വർഷം സ്വകാര്യവത്കരണം ഉൾപ്പെടെ നടപ്പാക്കിയിരുന്നു. രാജ്യത്തിന്റെ ഉൗർജ കന്പനിയുടെ പര്യവേക്ഷണ, ഉത്പാദന യൂണിറ്റിന്റെ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ രണ്ടു ബില്യണ് ഡോളറിന്റെ റിക്കാർഡ് തുക സമാഹരിച്ചു.
2023ൽ 29.3 ബില്യണ് ഡോളറിന്റെ അസംസ്കൃത എണ്ണ കയറ്റുമതി ചെയ്തു. ചൈനയാണ് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്തത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് പെട്രോളിയം കയറ്റുമതി ചെയ്യുന്ന 15-ാമത്തെ രാജ്യമാണ് ഒമാൻ.
NRI
മസ്കറ്റ്: വ്യക്തിഗത വരുമാനനികുതി ഈടാക്കാനൊരുങ്ങി ഒമാൻ. 2028 മുതൽ വാർഷികവരുമാനം 42,000 ഒമാനി റിയാലിൽ കൂടുതൽ ഉള്ളവരിൽനിന്ന് അഞ്ചു ശതമാനം നികുതി ഈടാക്കാനാണു തീരുമാനം.
ഇതോടെ വ്യക്തിഗത വരുമാനനികുതി ഏർപ്പെടുത്തുന്ന ആദ്യ ജിസിസി രാജ്യമാകുകയാണ് ഒമാൻ. യുഎഇയും മറ്റു ഗൾഫ് രാജ്യങ്ങളും മൂല്യവർധിത നികുതിയും കോർപറേറ്റ് വരുമാനനികുതിയും ഏർപ്പെടുത്തിയിരുന്നു.
കൂടാതെ, ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇ പുകയിലയ്ക്കും കാർബണേറ്റഡ് പാനീയങ്ങൾക്കും നികുതി ചുമത്തുകയും ചെയ്തിരുന്നു.